
തായ്പെയ്: കയറിന്റെയും മറ്റ് സുരക്ഷാ മാർഗ്ഗങ്ങളുടെയും സഹായമില്ലാതെ തായ്‌വാനിലെ ഏറ്റവും വലിയ കെട്ടിടമായ 'തായ്‌പെയ് 101"നെ കീഴടക്കി അമേരിക്കൻ സാഹസികൻ അലക്സ് ഹോനോൾഡ്. ആയിരക്കണക്കിന് പേരെ സാക്ഷിയാക്കി ഇന്നലെ 91 മിനിറ്റ് കൊണ്ടാണ് അലക്സ് റെക്കാഡ് സ്ഥാപിച്ചത്. ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങളിലൊന്നാണ് തായ്‌പെയ് 101. അലക്സിന്റെ സാഹസിക പ്രകടനം നെറ്റ്ഫ്ലിക്സിൽ ലൈവായി സംപ്രേക്ഷണം ചെയ്തു. തായ്പെയ് നഗരത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യം എന്നാണ് കെട്ടിടത്തിന് മുകളിൽ നിന്നുള്ള കാഴ്ചയെ അലക്സ് വിശേഷിപ്പിച്ചത്. 1,667 അടി ഉയരമുള്ള തായ്‌പെയ് 101 ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. 2004 മുതൽ 2010 വരെ ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമെന്ന റെക്കാഡ് 101 നിലകളോട് കൂടിയ ഇതിനായിരുന്നു. നിലവിൽ ദുബായ്‌യിലെ ബുർജ് ഖലീഫയാണ് ഈ നേട്ടം വഹിക്കുന്നത്. കെട്ടിടത്തിന്റെ ഉടമകളുടെയും പ്രാദേശിക സർക്കാരിന്റെയും പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് അലക്സ് ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |