
തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. അരുവിപ്പുറം സ്വദേശി വിദ്യാ ചന്ദ്രനാണ് മരിച്ചത്. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. യുവതിയെ രണ്ടാമത്തെ ഭർത്താവായ രതീഷ് ക്രൂരമായി മർദിക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിളപ്പിൽശാല പൊലീസ് എത്തിയപ്പോഴാണ് മർദനമേറ്റ് അവശനിലയിലായ വിദ്യയെ കണ്ടത്. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യ ബന്ധം പിരിഞ്ഞ ശേഷം രണ്ട് വര്‍ഷമായി വിദ്യ, രതീഷിനൊപ്പമാണ് താമസിച്ചിരുന്നത്. യുവതിക്ക് രണ്ട് കുട്ടികളുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |