
വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനി സഭ മുൻ പ്രസിഡന്റ് തൈക്കൂട്ടത്തിൽ ടി.എസ്. മാധവൻ (95) നിര്യാതനായി. രണ്ട് ഘട്ടങ്ങളിലായി എട്ട് വർഷം സഭയുടെ പ്രസിഡന്റും സഭവക സ്‌കൂളുകളുടെ മാനേജരും ആയിരുന്നു. സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിന് ഹയർസെക്കൻഡറി വിഭാഗം സ്ഥാപിച്ചതും ഗൗരീശ്വരം ക്ഷേത്ര മൈതാനിയിൽ ഹയർ സെക്കൻഡറി കെട്ടിടങ്ങൾ, ഗൗരീശ്വരം കല്യാണമണ്ഡപം എന്നിവ നിർമ്മിച്ചതും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. ക്ഷേത്രത്തിൽ ഗജമണ്ഡപം വഴിപാടായി നിർമ്മിച്ച് നൽകിയതും മാധവനാണ്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ജോഷി, ഷാജി, ഷൈല, ഷൈന. മരുമക്കൾ: സീന, പ്രിയ, ഡോ. അരവിന്ദാക്ഷൻ, കിൻസു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
