ആലുവ: അദ്വൈതാശ്രമത്തിന് എതിർവശം ശിവഗിരി വിദ്യാനികേതൻ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏഴ് ബസുകളിൽ നിന്ന് ബാറ്ററിയിലേക്കുള്ള കോപ്പർ വയർ മോഷണം പോയി. ഇന്നലെ രാവിലെ കുട്ടികളെ കയറ്റുന്നതിനായി ബസുകളുമായി ഡ്രൈവർമാർ റൂട്ടുകളിലേക്ക് പോകാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ബസുകൾ സ്റ്റാർട്ട് ആകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം തിരിച്ചറിഞ്ഞത്. രണ്ട് ദിവസം മുമ്പ് ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന നാല് ബസുകളിലും സമാനമായ മോഷണം നടന്നിരുന്നു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |