പരീക്ഷകേന്ദ്രം
ഇന്ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്‌സ് (പ്രൈവറ്റ്) പരീക്ഷയ്ക്ക് എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജ്, മഹാരാജാസ് കോളേജ്, ഇടകൊച്ചി സിയന്ന കോളേജ് ഒഫ് പ്രൊഫഷണൽ സ്റ്റഡീസ് കോളേജുകൾ പരീക്ഷകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുള്ള 2015 അഡ്മിഷന് മുമ്പുള്ള വിദ്യാർത്ഥികൾ ഇടത്തല എം.ഇ.എസ്. കോളേജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷയെഴുതണം.
പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ/2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി പരീക്ഷകൾ 22 മുതൽ ആരംഭിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
നെറ്റ് പരീക്ഷ പരിശീലനം
സയൻസ് വിഷയങ്ങൾക്കുള്ള സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ പാർട്ട് എ യ്ക്ക് വേണ്ടിയുള്ള സൗജന്യ തീവ്ര പരിശീലനം മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടക്കും. ഫോൺ: 04812731025.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |