
പനജി: ഓസ്ട്രേലിയൻ മാതൃകയിൽ കുട്ടികളുടെ സമൂഹ മാദ്ധ്യമ ഉപയോഗം തടയാൻ ഗോവ. സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നുവെന്ന ആശങ്ക വർദ്ധിക്കുന്നതിനാലാണ് നടപടി.
ഓസ്‌ട്രേലിയയുടെ നിയമങ്ങൾ പഠിച്ചുവരികയാണെന്നും ഇതിലൂടെ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രായപൂർത്തിയാകാത്തവരുടെ പ്രവേശനം എങ്ങനെ നിയന്ത്രിക്കാമെന്ന് പരിശോധിക്കുകയാണെന്നും ഗോവ ഇൻഫോടെക് മന്ത്രി രോഹൻ ഖൗണ്ടെ പറഞ്ഞു.
16 വയസിൽ താഴെയുള്ള കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. സമാനമായ നടപടികൾ പരിഗണിക്കുമെന്ന് നേരത്തെ ആന്ധ്രപ്രദേശ് സർക്കാരും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷമാണ് ഓസ്ട്രേലിയയിൽ നിയന്ത്രണം നടപ്പാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |