കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിൽ തൃക്കളത്തൂരിൽ മണ്ണെടുപ്പ് പെർമിറ്റിന്റെ മറവിൽ അനധികൃതമായി വൻതോതിൽ മണ്ണ് കടത്തുന്നതായി പരാതി. ഓലിപ്പാറ - തേരാപ്പാറ റോഡിലൂടെയാണ് അമിതഭാരം കയറ്റി ടോറസുകൾ പായുന്നത്. റോഡുകൾ തകരുകയും കുടിവെള്ള പൈപ്പുകൾ പൊട്ടി ജലവിതരണം തടസപ്പെടുകയും ചെയ്യുന്നുണ്ട്. റോഡ് തകരുന്നത് പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്താനുള്ള തുക ഇവരിൽ നിന്ന് ഈടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാപകലില്ലാതെ വലിയ ടോറസുകളിലാണ് മണ്ണെടുപ്പ് നടക്കുന്നത്. റോഡിൽ വലിയ ടോറസുകൾ വഴിയരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കുന്നതിന് പുറമേ ഒരു കിലോമീറ്ററോളം ഭാഗത്ത് റോഡിൽ മണ്ണ് വീണ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നു. ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |