
ചെന്നൈ: ശിശുപരിചരണ രംഗത്തെ പ്രമുഖ ബ്രാൻഡായ വുഡ്‌വാർഡ്‌സ്, കുഞ്ഞുങ്ങളുടെ ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് പരിഹാരമായി പുതിയ 'വുഡ്‌വാർഡ്‌സ് ടമ്മി റോൾ-ഓൺ' പുറത്തിറക്കി. കുഞ്ഞുങ്ങളിലെ ഗ്യാസ്, ദഹനക്കേട്, വയറുവേദന എന്നിവ പരിഹരിച്ച് സുഖനിദ്ര ഉറപ്പാക്കാൻ പരമ്പരാഗതമായ കായം പ്രയോഗത്തിൽ നിന്നാണ് ടമ്മി റോൾ-ഓൺ എന്ന ആശയം രൂപപ്പെട്ടത്. കായം, പെരുംജീരകം, ശതകുപ്പ എന്നിവയുടെ ഗുണങ്ങൾ അടങ്ങിയ ഈ ഉത്പന്നം ആധുനിക രീതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ചൂടാക്കുകയോ മറ്റ് മിശ്രിതങ്ങൾ ചേർക്കുകയോ ചെയ്യേണ്ടതില്ല. യാത്രകളിലും രാത്രികാലങ്ങളിലും എളുപ്പത്തിൽ ഉപയോഗിക്കാം. കുഞ്ഞുങ്ങളുടെ വയറിൽ വട്ടത്തിൽ പുരട്ടുന്നതിലൂടെ അസ്വസ്ഥതകൾക്ക് വേഗത്തിൽ ആശ്വാസം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |