
ബൊഗോട്ട: വടക്കുകിഴക്കൻ കൊളംബിയയിൽ ചെറുവിമാനം തകർന്നുവീണ് 15പേർ കൊല്ലപ്പെട്ടു. കൊളംബിയ - വെനസ്വേല അതിർത്തി പ്രദേശമായ ഡി സാന്റാൻഡർ പ്രവിശ്യയിൽ ഇന്നലെയാണ് അപകടമുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ സറ്റേനയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 13 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ കൊളംബിയൻ പാർലമെന്റ് അംഗവും ഉൾപ്പെടുന്നുണ്ട്.
ആരെയും രക്ഷപ്പെടുത്താനായില്ലെന്നും വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയതായും ഗതാഗത മന്ത്രാലയം അറിയിച്ചു. വനപ്രദേശത്താണ് വിമാനം തകർന്നുവീണത്. HK4709 എന്ന പേരിലുള്ള വിമാനം ക്യുകറ്റ നഗരത്തിലെ കമിലിയോ ഡാസ വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം രാവിലെ 11.42ഓടെ ഒക്കാനയിലേക്ക് പുറപ്പെട്ടതായിരുന്നു. പക്ഷേ, പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിൽത്തന്നെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്‌ടമായിരുന്നു. അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |