മേപ്പയ്യൂർ : സുധീർബാബുവിന്റെ കവിതാ സമാഹാരം ''സൗഗന്ധികങ്ങൾ'' മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിതയ്ക്ക് നൽകി കവി ഡോ.സോമൻ കടലൂർ പ്രകാശനം ചെയ്തു. ഡോ. മിനി പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.കെ പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
പ്രദീപൻ പാമ്പിരികുന്ന് സ്മാരക കവിതാരചനാ മത്സര വിജയികൾക്ക് ക്യാഷ് അവാർഡും സാക്ഷ്യപത്രവും ഡോ. മിനി പ്രസാദ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാരി, മേപ്പയ്യൂർ ബാലൻ, ശ്രീജീഷ് ചെമ്മരൻ, സ്നേഹ അമ്മാറത്ത്, കെ.കെ സുനിൽകുമാർ, സജീവൻ മാണിയോട്ട്, അശോകൻ തായാട്ട്, ബൈജു മേപ്പയ്യൂർ, കെ. കൗമുദി എന്നിവർ പ്രസംഗിച്ചു. ''ഗായകൻ ജയചന്ദ്രൻ സ്മൃതി''യിൽ എ.സുബാഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സംഗീത സന്ധ്യയിൽ ഫ്ലവേഴ്സ്ടോപ് സിംഗർ ഫെയിം അർജിത രതീഷ്, ശ്രീദർശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |