
തൃശൂർ: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാലിന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ ഒരു ലക്ഷം തയ്യൽ തൊഴിലാളികളെ പങ്കെടുപ്പിക്കുമെന്ന് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർക്കായി സംഘടിപ്പിച്ച നേതൃത്വ ക്യാമ്പിൽ പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ നിന്നുള്ള റിട്ടയർമെന്റ് തുക പരമാവധി ഒന്നരലക്ഷം എന്ന പ്രഖ്യാപനം പാലിക്കാൻ തയ്യാറാകാത്ത തൊഴിൽ മന്ത്രി കേരളത്തിലെ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും തോൽപ്പിക്കുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡന്റ് ജി.കാർത്തികേയൻ അദ്ധ്യക്ഷനായി. ട്രഷറർ എ.എസ്.കുട്ടപ്പൻ, സെക്രട്ടറിമാരായ ജി.സജീവൻ, എം.കെ.പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ എകെടിഎ തൃശൂർ, പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലുള്ള പ്രവർത്തകർക്കായ് സംഘടിപ്പിച്ച നേതൃത്വ ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
