കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ കോളടിച്ച് കോഴിക്കോട്. പ്രതീക്ഷിച്ചതിലേറെ പദ്ധതികളും തുകയും ലഭിച്ചത് ജില്ലയുടെ വികസന മുന്നേറ്റങ്ങൾക്ക് കരുത്താകും. സൈബർ പാർക്കിന് 12.10 കോടിയും നാടകവും നൃത്തങ്ങളും മറ്റും പ്രദർശിപ്പിക്കാൻ കലാകേന്ദ്രം നിർമ്മിക്കാൻ 10 കോടിയും സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്പ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെ (സി.ഡബ്ല്യു.ആർ.ഡി.എം) വിവിധ പ്രവർത്തനങ്ങൾക്കായി 13 കോടി അനുവദിച്ചതും വലിയ നേട്ടമാകും.
മലബാർ ബൊട്ടാണിക്കൽ ഗാർഡന് നാല് കോടി അനുവദിച്ചതും പേരാമ്പ്രയിൽ നിർമ്മിക്കുന്ന ബയോളജിക്കൽ പാർക്കിന് അഞ്ച് കോടി വകയിരുത്തിയതും പ്രതീക്ഷ നൽകുന്നതാണ്. ബേപ്പൂരിൽ ഉരു ടൂറിസത്തിന് അഞ്ച് കോടി അനുവദിച്ചത് ടൂറിസം മേഖലയിൽ കുതിച്ചു ചാട്ടമുണ്ടാകും. കുറ്റ്യാടി ജലസേചന പദ്ധതി നവീകരണത്തിന് അഞ്ച് കോടിയാണ് അനുവദിച്ചത്. പട്ടികവർഗ വനിതകൾക്കായി മൾട്ടി പർപ്പസ് വനിതാ ഹോസ്റ്റൽ പണിയുമെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ പുല്ലാഞ്ഞിമേട്‌കോളിക്കൽ ബി.വി. അബ്ദുള്ളക്കോയ മെമ്മോറിയൽ റോഡ് നവീകരണത്തിന് ഏഴ്‌കോടി രൂപ അനുവദിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ പ്രധാന യാത്രാമാഗമായ ഈ റോഡിന്റെ വികസനം മണ്ഡലത്തിലെ മലയോര മേഖലയ്ക്ക് വലിയ ആശ്വാസമാകും. നാദാപുരം മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 11 കോടി 10 ലക്ഷം രൂപ അനുവദിച്ചതും തിരുവമ്പാടി മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾക്കായി 13.5 കോടി രൂപ അനുവദിച്ചതും മലയോര പ്രദേശത്തിന്റെ വളർച്ചയ്ക്ക് വലിയ മുതൽ കൂട്ടാകും.
അതേ സമയം വർഷങ്ങളായി ജില്ല ആവശ്യപ്പെടുന്ന ദീർഘദൂര ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് മൊബിലിറ്റി ഹബ്, മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പദ്ധതി, കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി ഏറ്റെടുക്കൽ, കനോലി കനാൽ നവീകരണം എന്നിവയൊന്നും പരാമർശിക്കപ്പെട്ടില്ല. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനത്തിലുണ്ടെങ്കിലും ഇത്തവണ പരമാർശിക്കപ്പെട്ടില്ല. ആരോഗ്യമേഖലയെ പാടെ അവഗണിച്ചു. കഴിഞ്ഞ ബഡ്ജറ്റിൽ മെഡി.കോളേജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് 75 കോടിയാണ് അനുവദിച്ചിരുന്നത്. യുനസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരത്തിന് പദ്ധതികളൊന്നുമില്ലാത്തത് നിരാശയുണ്ടാക്കുന്നതാണ്. കാർഷിക മേഖലയ്ക്കും പ്രത്യേക പരിഗണനയില്ല. കണ്ണൂർ, കാസർകോട്, എറണാകുളം വ്യവസായ പാർക്കുകൾക്ക് പണം വാരിക്കോരി നൽകിയപ്പോൾ കിനാലൂർ പാർക്കിനെ പൂർണമായും അവഗണിച്ചു.
നേട്ടം
ബയോളജിക്കൽ പാർക്കിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 5 കോടി
കുറ്റ്യാടി ജലസേചന പദ്ധതി നവീകരണ പ്രവർത്തനങ്ങൾക്കായി 5 കോടി
സെെബർ പാർക്കിനായി 12.10 കോടി
ബേപ്പൂരിൽ ഉരു ടൂറിസം - 5 കോടി
മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് പ്രവർത്തനങ്ങൾക്കായി - 4 കോടി
പട്ടികവർഗ വനിതകൾക്കായി മൾട്ടി പർപ്പസ് വനിതാ ഹോസ്റ്റൽ
നാടകവും നൃത്തങ്ങളും മറ്റും പ്രദർശിപ്പിക്കാനുള്ള കലാകേന്ദ്രം -10 കോടി
കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 13.25 കോടി രൂപയുടെ പദ്ധതികൾ
കാപ്പാട് റോഡിന് പത്ത് കോടി
എലത്തൂരിന്
23 കോടി
എലത്തൂർ നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 22 കോടി രൂപ അനുവദിച്ചതായി വനം-വന്യജീവി മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. മണ്ഡലത്തിലെ കനാൽ റോഡുകളുടെ നവീകരണത്തിന് 10 കോടി, നന്മണ്ട - ബാലുശ്ശേരി കൈരളി റോഡ് നവീകരണം -5 കോടി, പുക്കുന്ന്മല ടൂറിസം പദ്ധതി - 5 കോടി, നന്മണ്ട മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ടം - 2 കോടി, പുവ്വത്തൂർ പാലം - 1 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
ബേപ്പൂരിൽ 29 കോടി
ബേപ്പർ: ബേപ്പൂർ നിയോജക മണ്ഡലത്തിൽ ആറ് വ്യത്യസ്ത പദ്ധതികൾക്കായി 29 കോടി രൂപ അനുവദിച്ചു. നല്ലളം ബാംബൂ തറയോട് ഫാക്ടറി പുനരുദ്ധാരണം- 10 കോടി. ബേപ്പൂർ ഉരു സംരക്ഷണ പദ്ധതി- 5 കോടി, ഫറോക്ക് പഴയ പാലം മുതൽ പുതിയ പാലം വരെ പുഴയോര നടപ്പാത- 3 കോടി, ഫറോക്ക് ഗണപത് വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയം- 5 കോടി, രാമനാട്ടുകര കൊറ്റമംഗലം കരിങ്കല്ലായി ഗവ. എൽ.പി.സ്കൂളിന് സ്ഥലമേറ്റെടുക്കൽ- 3 കോടി, ഗോതീശ്വരം ശ്മശാനം നവീകരണം- 3 കോടി രൂപ.
എലത്തൂരിന് 23 കോടി
എലത്തൂർ നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി 22 കോടി രൂപ അനുവദിച്ചു. കനാൽ റോഡുകളുടെ നവീകരണത്തിന് 10 കോടി, നന്മണ്ട - ബാലുശ്ശേരി കൈരളി റോഡ് നവീകരണം -5 കോടി, പുക്കുന്ന്മല ടൂറിസം പദ്ധതി - 5 കോടി, നന്മണ്ട മിനി സിവിൽ സ്റ്റേഷൻ രണ്ടാംഘട്ടം - 2 കോടി, പുവ്വത്തൂർ പാലം - 1 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.
വടകരയ്ക്ക് 6 കോടി
വടകര: സംസ്ഥാന ബഡ്ജറ്റിൽ വടകര മണ്ഡലത്തിന് ലഭിച്ചത് ആറ്കോടിയുടെ പദ്ധതികൾ. നൊച്ചാട് താഴ വേങ്ങോളി റോഡിന് ഒന്നരക്കോടി, തുരുത്തിമുക്ക് ആരോഗ്യ ഉപകേന്ദ്രത്തിന് 50ലക്ഷം, കണിയാങ്കണ്ടി ഡ്രെയിനേജ് കം ഫുട്പാത്ത് -50ലക്ഷം, മണക്കാട് തെരു പുതിയകളം റോഡ്- 60ലക്ഷം, പച്ചക്കറിമുക്ക് മുക്കുമ്മൽ ചാലിയാട്ട് താഴ ഡ്രെയിനേജ് കം ഫുട്പാത്ത്- 70ലക്ഷം, കൊല്ലയിൽതാഴ മത്ത്യത്ത് താഴകുനി-കഞ്ഞിപ്പുരമുക്ക് ഡ്രെയിനേജ് കം ഫുട്പാത്ത് -50ലക്ഷം, തച്ചോളി മാണിക്കോത്ത് ക്ഷേത്രം നടപന്തൽ- 40ലക്ഷം, ക്രാഷ്മുക്ക് കൂമുള്ളി കനാൽ റോഡ്- 50ലക്ഷം, വടകര മുനിസിപ്പൽ ശ്മശാനം റോഡ് നവീകരണം -80ലക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |