
ന്യൂഡൽഹി: സ്‌കൂൾ പഠനകാലത്ത് വലിയ സ്വപ്നങ്ങൾ കാണുകയും എല്ലാവർക്കും മാതൃകയാവുകയും ചെയ്യുന്ന പലരും പിന്നീട് സാഹചര്യങ്ങൾ കൊണ്ട് ചെറിയ ജോലികൾ ചെയ്ത് ജീവിതം തള്ളി നീക്കുന്നവരാണ്. അതേസമയം, ചെയ്യുന്ന ജോലിയെയും ഒരാളുടെ കഷ്ടപ്പാടിനെയും കളിയാക്കുന്നവരും ഈ ലോകത്ത് ഒട്ടും കുറവല്ല. അത്തരത്തിൽ ചെയ്യുന്ന ജോലിയെ പരിഹസിച്ച സ്‌കൂൾ സഹപാഠിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഡൊമിനോസിൽ പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന യുവാവും ബാല്യകാല സുഹൃത്തായ യുവതിയും തമ്മിലുള്ള കണ്ടുമുട്ടലാണ് വീഡിയോയിലുള്ളത്. താൻ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് യുവാവ് തന്റെ പഴയ കൂട്ടുകാരിയെ കാണുന്നത്. എന്നാൽ തന്റെ സുഹൃത്തിനെ പിന്തുണയ്ക്കുന്നതിന് പകരം അപമാനിക്കുന്ന രീതിയിലാണ് യുവതി യുവാവിനോട് പെരുമാറുന്നത്.
'സ്‌കൂളിൽ വച്ച് ഞങ്ങളെ എല്ലാവരെയും മോട്ടിവേറ്റ് ചെയ്തിരുന്ന ആളല്ലെ നീ. ഇപ്പോൾ മുപ്പത് വയസായി, ദാ ഡൊമിനോസിൽ പിസ ഡെലിവറി ചെയ്യുന്നു!' ചിരിച്ചുകൊണ്ട് യുവതി പറഞ്ഞു. യുവാവിനെ പരിഹസിക്കുക മാത്രമല്ല, എടുത്ത വീഡിയോ സ്‌കൂൾ ഗ്രൂപ്പുകളിലേക്ക് അയക്കുമെന്നും പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തുകയും ചിരിക്കുകയും ചെയ്യുന്നുണ്ട് . 'ഡൊമിനോസിലെ ജോലി എങ്ങനെയുണ്ട്? പഴയ സ്‌കൂൾ കാലമൊക്കെ ഓർമ്മയുണ്ടോ?' 'അതെ, എല്ലാം എനിക്ക് നല്ല ഓർമ്മയുണ്ട്' യുവതിയുടെ ചോദ്യത്തിന് വിനയത്തോടെയായിരുന്നു യുവാവിന്റെ മറുപടി. പരിഹാസങ്ങൾക്കിടയിലും അദ്ദേഹത്തിന്റെ മുഖത്ത് നിഷ്‌കളങ്കമായ പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു.
വീഡിയോ വൈറലായതോടെ യുവതിയുടെ സ്വഭാവത്തെ വിമർശിച്ചുകൊണ്ട് ആയിരക്കണക്കിന് പേരാണ് സോഷ്യൽ മീഡിയിയിൽ പ്രതികരിച്ചത്. 'ജോലി ചെയ്ത് ജീവിക്കുന്നത് മോശം കാര്യമല്ല, മറ്റൊരാളുടെ കഷ്ടപ്പാടിനെ കളിയാക്കുന്നതാണ് ഏറ്റവും വലിയ മോശം കാര്യം,' ഒരാൾ കുറിച്ചു. 'സുഹൃത്തെന്ന നിലയിലും മനുഷ്യനെന്ന നിലയിലും യുവതി പരാജയപ്പെട്ടു.' മറ്റൊരാൾ കമന്റ് ചെയ്തു. 'ചെറുപ്പമായിരിക്കുമ്പോൾ തന്നെ വീടിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നവരാണ് പുരുഷന്മാർ. അവർക്ക് തോൽക്കാൻ അനുവാദമില്ല, അതുകൊണ്ടാണ് ഈ ജോലി അദ്ദേഹം ചെയ്യുന്നത്. നീയാണ് യഥാർത്ഥ ഹീറോ സഹോദരാ!' എന്നിങ്ങനെ പോകുന്നു കമന്റുകൾ.
A pizza delivery boy met his school-time female friend on the road…
— Saffron Chargers (@SaffronChargers) January 29, 2026
She started recording and mocked him: "You used to motivate everyone in school… and now you're delivering pizza?"
Then she said she’ll send the video to other friends too.
She laughed… but didn’t think for a… pic.twitter.com/hkSzH04O6x
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |