
തൃശൂർ: മൂന്ന് സഹോദരിമാരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആറ്റൂരിലാണ് സംഭവം. വിഷം കഴിച്ചതിൽ ഒരാൾ മരിച്ചു. മറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ആറ്റൂർ സ്വദേശിനികളായ സരോജിനി (72), ജാനകി (74), ദേവകി (75) എന്നിവരാണ് വിഷം കഴിച്ചത്. ഇതിൽ സരോജിനിയാണ് മരണപ്പെട്ടത്. കീടനാശിനി കഴിച്ചതാണ് മരണകാരണം. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിതനൈരാശ്യമെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |