SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

മയിലിനെ ചത്ത നിലയിൽ കണ്ടെത്തി

Increase Font Size Decrease Font Size Print Page
mayil

കൊടുങ്ങല്ലൂർ: വാഹനം ഇടിച്ച് പരിക്കേറ്റ മയിലിനെ ചത്ത നിലയിൽ കണ്ടെത്തി. മേത്തല വയലമ്പം എന്ന സ്ഥലത്ത് ബുധനാഴ്ച വൈകിട്ട് റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ടു മയലുകളിൽ ഒന്നിന്റെ ശരീരത്തിലാണ് വാഹനം തട്ടി പരിക്കേറ്റതായി പ്രദേശവാസികൾ കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് റെസ്‌ക്യൂവർ കണ്ണൻ അഷ്ടപദി സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും കുറ്റിക്കാട്ടിലൊളിച്ച മയിലിനെ കണ്ടെത്താനായില്ല. ഈ മയിലിനെയാണ് ഇന്നലെ രാവിലെ അതേ സ്ഥലത്ത് മറ്റ് ഏതോ മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതനുസരിച്ച് ചാലക്കുടി ഫോറസ്റ്റ് ഓഫീസിൽ നിന്നും ആർ.ആർ.ടി സംഘമെത്തി മയിലിന്റെ ശരീരഭാഗങ്ങൾ കൊണ്ടുപോയി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY