തിരുവനന്തപുരം: ഖജനാവിൽ പൂച്ച പെറ്റ് കിടക്കുന്നു എന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് പരിഹാസം കലർന്ന മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി. പ്രതിപക്ഷ നേതാവ് പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കുന്നില്ല. പൂച്ച പ്രസവിച്ച് അവിടെ ജീവിച്ചോട്ടെ. അതിനെ ശല്യം ചെയ്യേണ്ട കാര്യമില്ല. യു.ഡി.എഫിന്റെ കാലത്ത് എത്ര തവണയാണ് ട്രഷറി പൂട്ടിയതെന്നും ചോദിച്ചു.
ബഡ്ജറ്റ് പ്രസംഗം നടക്കുമ്പോൾ പ്രതിപക്ഷനേതാവ് അസ്വസ്ഥനാവുകയായിരുന്നു. ഈ സർക്കാരിന്റെ കാലയളവിൽ ഒരൊറ്റ ക്ഷേമപ്രവർത്തനങ്ങൾ പോലും മുടങ്ങിയിട്ടില്ല. പ്രതിപക്ഷനേതാവിന്റെ കാറിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ. അലവൻസ് മുടങ്ങിയിട്ടുണ്ടോ. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ ഞങ്ങൾ തന്നെ നടപ്പാക്കും.
മുഖ്യമന്ത്രിയാവാൻ കോൺഗ്രസിൽ നാലുപേർ പരിശീലനം നടത്തുകയാണ്. കെ.സുധാകരനും ഇപ്പോൾ മുഖ്യമന്ത്രിയാകാൻ രംഗത്തെത്തി. ഓരോ ദിവസം കഴിയുമ്പോഴും പ്രതിപക്ഷ നേതാവിന്റെ പ്രതിച്ഛായ ഇടിയുകയാണ്. സംഘിക്കുട്ടി എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. ചരിത്രം നോക്കിയാൽ അറിയാം ആരാണ് സംഘിയെന്ന്.
ആർ.എസ്.എസിനെതിരെ പൊരുതി തന്നെയാണ് മുന്നോട്ട് വന്നത്. സതീശൻ അങ്ങനെയാണോ. സതീശൻ നേമത്ത് മത്സരിക്കാൻ തയ്യാറാണോയെന്നും മന്ത്രി ചോദിച്ചു. പോറ്റിയും ഗോവർദ്ധനുമെല്ലാം സോണിയാഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്ന് ചോദിക്കാൻ പാടില്ലേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |