
ന്യൂഡൽഹി: ജീവനക്കാരുടെ ഇ.പി.എഫ്, ഇ.എസ്.ഐ വിഹിതം നിശ്ചിത തിയതിക്ക് മുൻപ് അടയ്ക്കാത്ത തൊഴിലുടമയ്‌ക്ക് ആദായനികുതി കിഴിവ് ലഭിക്കുമോ എന്നതുമായി ബന്ധപ്പെട്ട തർക്കം പരിശോധിക്കുമെന്ന് സുപ്രീം കോടതി. വിഷയത്തിൽ സത്യവാങ് മൂലം നൽകാൻ ഐടി വകുപ്പിന് നോട്ടീസയച്ചു.വുഡ്‌ലാൻഡ് (എയ്‌റോ ക്ലബ്) സമർപ്പിച്ച ഹർജി പരിഗണിക്കവേ, രാജ്യത്തുടനീളമുള്ള ഹൈക്കോടതികൾ ഈ വിഷയത്തിൽ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതായി ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജീവനക്കാരുടെ പി.എഫ്, ഇ.എസ്.ഐ സംഭാവനകൾ ശമ്പളത്തിൽ നിന്ന് പിടിച്ച് നിയമ പ്രകാരമുള്ള നിശ്ചിത തീയതികൾക്കുള്ളിൽ നിക്ഷേപിക്കാത്തതിന് ആദായ നികുതി കിഴിവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണിത്. കമ്പനിക്ക് ആദായ നികുതി കിഴിവിന് അർഹതയില്ലെന്ന് 2025 സെപ്തംബറിൽ ഡൽഹി ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങൾ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിക്ക് മുമ്പായി തുക അടച്ചതിനാൽ കിഴിവിന് അർഹതയുണ്ടെന്നാണ് കമ്പനിയുടെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |