
ബംഗളുരു: മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയ്ത്ത് വെടിയേറ്റത് നെഞ്ചിൽ. ബംഗളുരു അശോക് നഗറിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് റോയ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. ഉച്ചയോടെയാണ് സി.ജെ. റോയ് ഓഫീസിലെത്തിയത്. ഒരു മണിക്കൂറിലധികം നേരം ഇൻകംടാക്സ് ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തതായാണ് വിവരം. ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. രേഖകൾ എടുക്കാൻ ക്യാബിനിൽ കയറിയ ശേഷം സ്വയം നെഞ്ചിൽ വെടിവയ്ക്കുകയായിരുന്നു.
ശബ്ദം കേട്ട് ജിവനക്കാർ എത്തുന്ന സമയത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു റോയ്. പൊലീസ് എത്തിയാണ് മൃതദേഹം എച്ച്.എസ്,ആർ ലേഔട്ടിലുള്ള നാരായണ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവം നടക്കുമ്പോഴും ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന തുടരുകയായിരുന്നു. മരണം നടന്നയുടനെ അവർ രണ്ട് ഇന്നോവ കാറുകളിൽ രേഖകളെല്ലാം എടുത്ത് സ്ഥലംവിട്ടു.
സി.ജെ റോയിക്കെതിരെ ഒന്നരമാസം മുൻപാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിലുള്ള പ്രമുഖ ബിൽഡർമാരുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. രാഷ്ട്രീയ മേഖലകൾ നിന്നുള്ളവരുടെ കള്ളപ്പണം ബിൽഡർമാർ വഴി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അന്നു നടന്ന പരിശോധനയിൽ ചില രേഖകൾ കണ്ടെടുക്കുകയും രേഖകൾ ഇവിടെ തന്നെയുള്ള ഒരു മുറിയിൽ വച്ച് പൂട്ടി സീൽ ചെയ്യുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് വേണ്ടിയാണ് മൂന്ന് ദിവസം മുൻപ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക് എത്തുന്നത്. ഈ രേഖകളാണ് ഇന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പെരുമാറിയിട്ടില്ലെന്നും വാക്കുതർക്കമുണ്ടായില്ലെന്നും ആദായനികുതി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. റെയ്ഡിന്റെ പേരിൽ മാനസിക സംഘർഷത്തിലായിരുന്നു അദ്ദേഹമെന്നാണ് ജീവനക്കാർ അശോക് നഗർ പൊലീസിന് നൽകിയ മൊഴി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |