പറവൂർ: രാസലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്ന് കൈവശംവച്ച കേസിൽ കർണാടക കുടക് വിരാജ്പേട്ട ബില്ലൂർ പൊന്നപ്പസന്തയിൽ യാസീനെ (30) പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് അഞ്ചുവർഷം കഠിനതടവിന് ശിക്ഷിച്ചു. 50,000 രൂപ പിഴയുമൊടുക്കണം.
2020 സെപ്തംബർ ഒമ്പതിന് ആലുവ ബൈപ്പാസ് റോഡിലെ മെട്രോസ്റ്റേഷൻ കവാടത്തിൽ വില്പനയ്ക്കായി കൊണ്ടുവന്ന 10 രാസലഹരി ഗുളികകളും 20ഗ്രാം കഞ്ചാവുമായി ആലുവ എക്സൈസ് ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യനാണ് ഇയാളെ പിടികൂടിയത്. എറണാകുളം അസി. എക്സൈസ് കമ്മിഷണർ ടി.എസ്. ശശികുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഹരി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
