SignIn
Kerala Kaumudi Online
Monday, 02 February 2026 3.47 AM IST

'ഉ‍ർഫി ജാവേദിനെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കി,​ ഇനി ഗീത ഭരദ്വാജ്'; പ്രതികരിച്ച് താരം

Increase Font Size Decrease Font Size Print Page
urfi-

വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പേരിൽ വാർത്തകളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്ന പേരാണ് ഉർഫി ജാവേദിന്റേത്. മറ്റൊരു ഫാഷൻ ഡിസൈനർ പോലും ചിന്തിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് ഉർഫിയുടെ പ്രത്യേകത. ഇപ്പോഴിതാ തന്റെ മതത്തെയും വ്യക്തിത്വത്തെയും കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. ഉർഫിയെ ഇസ്ലാം മതത്തിൽ നിന്ന് പുറത്താക്കിയെന്നും അവർ ഗീത ഭരദ്വാജ് എന്ന് പേര് മാറ്റിയെന്നുമായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഫൈസാൻ അൻസാരിയാണ് ഇത് സംബന്ധിച്ച വീഡിയോ പങ്കുവച്ചത്.

ഈ പ്രചാരണങ്ങൾക്കാണ് ഉർഫി മറുപടി നൽകിയിരിക്കുന്നത്. താൻ ഒരു മതവും പിന്തുടരുന്നില്ലെന്ന് ഉർഫി പറഞ്ഞു. ഞാൻ വളരെക്കാലം മുമ്പ് തന്നെ മതം ഉപേക്ഷിച്ചു. ഇപ്പോൾ ആരാണ് ഇത്തരം കാര്യങ്ങൾ കെട്ടിച്ചമയ്ക്കുന്നത് എന്നും അവർ ചോദിച്ചു. ഗീത ഭരദ്വാജ് എന്ന് പേര് മാറ്റിയെന്ന വാർത്തയോടും താരം പ്രതികരിച്ചു. ഞാൻ ഒരു നിരീശ്വരവാദിയാണ്. അപ്പോൾ, നിങ്ങൾ എന്നെ എവിടെ നിന്ന് പുറത്താക്കും. നിലവിലില്ലാത്ത ഒരു സ്ഥലത്ത് നിന്ന് ഒരാളെ എങ്ങനെ പുറത്താക്കും എന്നും ഉ‌ർഫി ചോദിച്ചു.

ഉർഫി ജാവേദ് ഇനി ഒരു മുസ്ലീം അല്ലെന്ന് എല്ലാവരും അറിയേണ്ടതിന് വേണ്ടിയാണ് ഞാൻ ഇത് പരസ്യമായി പ്രഖ്യാപിക്കുന്നത് എന്നാണ് ഫൈസാൻ അൻസാരി വീഡിയോയിൽ പറഞ്ഞത്. അവരുടെ പേര് ഗീത ഭരദ്വാജ് എന്നാണ്. ഇന്ന് മുതൽ ഉർഫി ജാവേദിന്റെ പേര് ഗീത ഭരദ്വാജ് എന്നാണ്. ദയവായി അവരെ ഉർഫി ജാവേദ് എന്ന് വിളിക്കരുത്. മുസ്ലീം സമൂഹത്തിലോ സമൂഹത്തിലോ അവർക്ക് സ്ഥാനമില്ല എന്നും അൻസാരി പറയുന്നു.

TAGS: URFI JAVED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.