
ന്യൂയോർക്ക്: മുട്ട കൊണ്ടുള്ള ഏറ്റവും ജനപ്രിയമായ വിഭവമാണ് ഓംലെറ്റ്. തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പക്ഷേ, തയ്യാറാക്കാനും വാങ്ങാനും അത്ര എളുപ്പമല്ലാത്ത ഒരു ഓംലെറ്റ് ലോകത്തുണ്ട്. ! സില്ലിയൻ ഡോളർ ലോബ്‌സ്റ്റർ ഫ്രിറ്റാറ്റ ' എന്നാണ് പേര്.
2004ൽ 1,000 ഡോളർ ( ഏകദേശം 91,800രൂപ ) ആയിരുന്നു ഇതിന്റെ വില. ഇന്നത് 2,000 ഡോളർ (183600 രൂപ) ആയി ഉയർന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും വിലയേറിയ ഓംലെറ്റ് ആണിത്. യു.എസിലെ ന്യൂയോർക്കിലുള്ള ലേ പാർക്കർ മെറിഡിയൻ ഹോട്ടലിലെ നോർമാസ് റെസ്റ്റോറന്റിലാണ് ആദ്യമായി ഈ ഓംലെറ്റിനെ അവതരിപ്പിച്ചത്.
280 ഗ്രാം കാവിയർ, അര കിലോ ലോബ്‌സ്റ്റർ ( കൊഞ്ച് ), ആറ് മുട്ട, ക്രീം, ചൈവ്, ലോബ്‌സ്റ്റർ സോസ്, ഫ്രൈ ചെയ്തെടുത്ത യൂകോൺ ഗോൾഡ് ഇനത്തിലെ ഉരുളക്കിഴങ്ങുകൾ തുടങ്ങിയവയാണ് ഈ ഓംലെറ്റിലെ ചേരുവകൾ. വിലക്കൂടുതൽ കൊണ്ട് വർഷത്തിൽ വിരലിലെണ്ണാവുന്ന സില്ലിയൻ ഡോളർ ലോബ്‌സ്റ്റർ ഫ്രിറ്റാറ്റകൾ മാത്രമാണ് വിൽക്കുന്നത്.
ഇത്രയും ഉയർന്ന തുക നൽകി ഈ ഓംലെറ്റ് ആസ്വദിക്കാൻ കഴിയാത്തവർക്കായി ഏകദേശം 210 ഡോളറിന് ഇതിന്റെ ' അഫോർഡബിൾ' വേർഷനും അവതരിപ്പിച്ചിരുന്നു. കാവിയറിന്റെ അളവ് തീരെ കുറവായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ' റെഗുലർ ഫ്രിറ്റാറ്റ' എന്ന പേരിൽ 100 ഡോളറിന്റെ ചെറിയ പതിപ്പും വില്പനയ്‌ക്കെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |