SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.14 AM IST

പാകിസ്ഥാനെ പറപ്പിച്ച് ഇന്ത്യ സെമിയിൽ

Increase Font Size Decrease Font Size Print Page
s

ബുലവായോ (സിംബാബ്‌വെ): അണ്ടർ 19 ഏകദിന ലോകകപ്പിൽ സൂപ്പർ സിക്‌സ് ഗ്രൂപ്പ് ബിയിലെ നിർണായകമായ അവസാന മത്സരത്തിൽ പാകിസ്ഥാനെ 58 റൺസിന് കീഴടക്കി ഇന്ത്യ സെമി ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന്ഓൾ ഔട്ടായി. സെമി യിൽ കടക്കണേൽ മികച്ച മാർജിനിൽ ജയിക്കേണ്ടിയിരുന്ന പാകിസ്ഥാനെ 46.2 ഓവറിൽ 194 റൺസിന് ഓൾ ഔട്ടാക്കിയാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്. സെമിയിൽ അഫ്‌ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഓൾറൗണ്ട് പ്രകടനവുമായി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച കനിഷ്‌ക് ചൗഹാനാണ് (29 പന്തിൽ 35,1/30) കളിയിലെ താരം.

കനിഷ്‌കിനെ കൂടാതെ വേദാന്ത് ത്രിവേദി (68), വൈഭവ് സൂര്യവംശി (30), അംബ്‌രിഷ് (29) എന്നിവരും തിളങ്ങി. മലയാളി ഓപ്പണർ ആരോൺ ജോർജ് 16റൺസെടുത്തു.പാകിസ്ഥാനായി അബ്‌ദുൾ സുഭാൻ 3 വിക്കറ്റ് വീഴ്‌ത്തി.

ഉസ്‌മാൻ ഖാനാണ് (66) പാകിസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്‌ടൻ ആയുഷ് മാത്രെ, ഖിലൻ പട്ടേൽ എന്നിവർ ഇന്ത്യയ്‌ക്കായി 3 വിക്കറ്റ് വീതം വീഴ്‌ത്തി.

ട്വന്റി-20 ലോകകപ്പ്: ഇന്ത്യയ്‌ക്കെതിരെ

കളിക്കാനില്ലെന്ന് പാകിസ്ഥാൻ

ലാഹോർ: ട്വന്റി-20 ലോകകപ്പിൽ ഈമാസം 15ന് ഇന്ത്യയുമായി നിശ്‌ചയിച്ചിട്ടുള്ള ഗ്രൂപ്പ് മത്സരത്തിൽ കളിക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് പാകിസ്ഥാൻ. പാക് സർക്കാരാണ് ഔദ്യോേഗിക എക്‌സ് അക്കൗണ്ടിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെന്നാണ ്റിപ്പോർട്ട്. ശ്രീലങ്കയിലാണ് പാകിസ്ഥാന്റെ മത്സരങ്ങൾ നടക്കുക. ടീമിന് ലോകകപ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയതായുള്ല അറിയിപ്പിലാണ് 15ന് ഇന്ത്യക്കെതിരായ മത്സരത്തിൽ തങ്ങളുടെ ദേശീയ ടീം കളിക്കില്ലെന്ന് പാക് ഗവൺമെന്റ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പിന്മാറാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ഇത്തരം പിന്മാറ്റത്തിന് വലിയ പ്രത്യാഘാതങ്ങൾ

നേരിടേണ്ടി വരുമെന്നും ഇന്ത്യയുമായി കളിക്കില്ല എന്ന കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സ്ഥിരീകരണം വന്നശേഷം നടപടികളിലേക്ക് കടക്കുമെന്നും ഇന്റർ നാഷണൽ കൗൺസിൽ അറിയിച്ചു.


കുടിവെള്ള അമിതവില:

കെ.സി.എ നടപടികൾ ആരംഭിച്ചു.

തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി-20 മത്സരവുമായി ബന്ധപ്പെട്ട് കാണികൾക്കുണ്ടായ ബുദ്ധിമുട്ടുകളിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഔദ്യോഗികമായി നടപടികൾ ആരംഭിച്ചു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ചില ഭാഗങ്ങളിൽ കുടിവെള്ള ത്തിന്അ മിതവില ഈടാക്കിയ സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ക്രിക്കറ്റ് ആരാധകർക്ക് മികച്ച അനുഭവം ഉറപ്പാക്കേണ്ട വേദിയിൽ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇത്തരം പരാതികൾ ഉണ്ടായതിനെ അസോസിയേഷൻ ഗൗരവകരമായി കണക്കാക്കുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളുടെ പാനീയങ്ങളുടെ സ്പോൺറെ ബിസിസി ഐ ആണ് നിശ്ചയിക്കുന്നത്. ബി.സി.സി.ഐയുള്ള കരാറിൽ വിൽക്കേണ്ട പാനീയങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് 200 മില്ലി ലിറ്റർ കുടിവെള്ളത്തിന് 10 രൂപയും, 250 മില്ലി ലിറ്റർ എനർജി ഡ്രിങ്ക് അല്ലെങ്കിൽ ജ്യൂസ് എന്നിവയ്ക്ക് 50 രൂപയുമാണ് പരമാവധി വില നിശ്ചയിച്ചിരുന്നത്. ഈ നിരക്കുകൾ സ്റ്റേഡിയത്തിലെ എല്ലാ സ്റ്റാളുകളിലും എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നും, കാണികളുടെ എണ്ണത്തിന് ആനുപാതികമായ സ്റ്റോക്ക് കരുതണമെന്നും കരാർ ഏറ്റെടുത്ത ഏജൻസിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതാണ്. പരിസ്ഥിതി സൗഹൃദമായ 'ഗ്രീൻ പ്രോട്ടോക്കോൾ' പാലിച്ച് വേണം സേവനങ്ങൾ നൽകാനെന്ന് ഏകോപന യോഗങ്ങളിൽ കെ.സി.എ പ്രത്യേകം ബോധ്യപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, കളിക്കിടെ ചിലയിടങ്ങളിൽ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കി ചൂഷണം നടന്നതായും ഇപ്പോൾ പരാതികളുടെ ശ്രദ്ധയിൽപെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്നലെ ഉണ്ടായ പരാതികളെക്കുറിച്ച് ബിസിസിഐ അറിയിക്കുകയും വേണ്ട നടപടികൾ എടുക്കുമെന്ന് ബി സി സി അറിയിച്ചിട്ടുള്ളതുമാണ്.ഇക്കാര്യത്തിൽ ഏജൻസി ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്നും കാണികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും കെ.സി.എ അറിയിച്ചു.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.