തങ്ങളുടെ കുടുംബത്തെ ഓർത്തുമാത്രം ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് പ്രവാസി മലയാളികൾ ഗൾഫ് നാടുകളിൽ കഴിയുന്നത്. ഇവരിൽ കൂടുതൽ പേരും സാധാരണ ജോലികൾ മാത്രം ചെയ്ത് കുടുംബം പുലർത്താൻ നോക്കുന്നവരാണ്. അതുകൊണ്ടുതന്നെ വളരെ ചിലവ് ചുരുക്കി വേണം ഇവർക്ക് ജീവിക്കാൻ. എന്നാൽ മാത്രമേ തങ്ങളുടെ തുച്ഛ ശമ്പളത്തിൽ നിന്നും ചെറിയൊരു സംഖ്യ നാട്ടിലുള്ള വീട്ടുകാരുടെ കൈകളിലേക്ക് എത്തുകയുള്ളൂ. എന്നാൽ തന്റെ വീട്ടുകാർക്ക് ഭക്ഷണം തേടിക്കൊടുക്കാനായുള്ള ഇവർ ഭക്ഷണമാക്കുന്നത് എന്താണെന്നറിയുമോ? ഈ ഭക്ഷ്യ ദിനത്തിൽ അതിലേക്ക് വെളിച്ചം വീശുന്ന ഒരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രവാസിയായിരുന്ന ബിക്കി വിജയകുമാർ. കേരള ഹോട്ടൽ എന്ന ഫേസ്‍ബുക്ക് ഗ്രൂപ്പിലാണ് ഇദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്.
കുറിപ്പ് വായിക്കാം:
'ശമ്പളം കുറച്ചതുകാരണം വീട്ടിലെ കാര്യങ്ങൾ നടക്കതെ വന്നപ്പോൾ ജോലി നിർത്തി നാട്ടിൽ പോകാൻ തീരുമാനിച്ചു ഒരുമാസമായി റൂമിൽ കിടക്കുന്ന പാവം പ്രവാസിയുടെ അത്താഴം പേരിനൊരു കറി രണ്ട് പൊറോട്ട ..വീട്ടുകാർ അറിയുന്നുണ്ടോ പ്രവാസ ജീവിതത്തിന്റെ കുറവുകൾ എന്നെപോലെ ഒര് സാധരണ ജോലി ചെയ്‌യുന്ന ഒര് പ്രവാസിയും അറിയിക്കാറില്ല വീട്ടിൽ ഇവിടത്തെ ഒര് വിഷമവും വീട്ടിൽ വിളിച്ചു എല്ലാവരും കഴിച്ചോ സുഖമായിരിക്കുന്നോ എന്നുചോതിക്കുമ്പോൾ അവര് പറയുന്ന മറുപടി കേൾക്കുമ്പോൾതന്നെ വയറ് നിറയും പിന്നെ സന്തോഷത്തോടുകൂടി ഉള്ളത് ഓണസദ്യയായി കണക്കാക്കി എടുത്തു അകത്താക്കും ഒര് കൂട്ടുകാരൻ വന്നാൽ അവനും കൊടുക്കും ഒരുപങ്ക് അതാണ് പ്രവാസി .. ആർക്കെങ്കിലും വേണോ കൂട്ടുകാരെ ഞാൻ കഴിക്കുവാ വന്നാൽ ഒരുപങ്ക് തരാം.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |