SignIn
Kerala Kaumudi Online
Wednesday, 04 February 2026 11.53 PM IST

ബേക്കറിയിലേക്ക് ഓടിക്കയറിയ ജീവിയെ കണ്ട് അമ്പരന്ന് ജീവനക്കാർ; പരിഭ്രാന്തി പടർത്തിയ നിമിഷങ്ങൾ

Increase Font Size Decrease Font Size Print Page
wild-boar

വയനാട്: ടൗണിലെ ബേക്കറിയിൽ പട്ടാപ്പകൽ കാട്ടുപന്നി ഓടിക്കയറി പരിഭ്രാന്തി സൃഷ്‌ടിച്ചു. താമരശേരി ടൗണിലെ പോസ്‌റ്റ് ഓഫീസിന് സമീപമുള്ള ജനതാ ബേക്കറിയിലാണ് സംഭവം. 15 മിനിറ്റോളം സാധനം വാങ്ങാനെത്തിയവരെയും ജീവനക്കാരെയും മുൾമുനയിലാക്കി കാട്ടുപന്നി കടയിൽ തുടർന്നു.

ഉല്ലാസ് കോളനി റോഡ് വഴി വന്ന കാട്ടുപന്നി ദേശീയപാത മുറിച്ചുകടന്ന് എതിർഭാഗത്തെ കൈവരിയുടെ ഇടയിലൂടെ നടപ്പാതയിൽ കയറിയാണ് ബേക്കറിക്കുള്ളിൽ കടന്നത്. മുറിക്കുള്ളിൽ കുറച്ചധികംനേരം പരിഭ്രാന്തി സൃഷ്‌ടിച്ച ശേഷമാണ് കടയുടെ മുൻഭാഗത്ത് എത്തിയത്. പിന്നീട് ദേശീയപാത മുറിച്ചുകടന്ന് സ്ഥലം വിട്ടു. ഓട്ടത്തിനിടയിൽ നിർത്തിയിട്ട ബൈക്കിൽ തട്ടുകയും ദേശീയപാതയിലൂടെ കടന്നുപോയ കാറിന്റെ റോഡിൽ ഇടിച്ച് നിലത്തുവീഴുകയും ചെയ്‌തു. ബേക്കറിക്കുള്ളിൽ കയറി വട്ടം തിരിഞ്ഞെങ്കിലും നാശനഷ്‌ടങ്ങൾ ഉണ്ടായില്ല. താമരശേരിയിൽ പലയിടങ്ങളിലായി കാട്ടുപന്നി ശല്യം റിപ്പോർട്ട് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

TAGS: WILD BOAR, WILD ANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.