കാലിഫോർണിയ: പതിനാലസുവയസുള്ള ആൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത 47കാരി പൊലീസിന്റെ പിടിയിലായി. മയക്കുമരുന്നും മദ്യവും കാണിച്ച് പ്രലോഭിപ്പിച്ചാണ് രണ്ട് പതിനാല് വയസുകാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി 47 കാരി ലൈംഗികമായി പീഡിപ്പിച്ചത്. കാലിഫോർണിയയിലാണ് സംഭവം.
അമാലിയ മരിയയാണ് പൊലീസിന്റെ പിടിയിലായത്.ഒക്ടോബർ ഒൻപതിനാണ് ഒരാൾക്ക് നേരെ സ്ത്രീ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. അതേ പ്രായത്തിലുളള മറ്റൊരു ആൺകുട്ടിയെയും അമാലിയ മരിയ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ കുട്ടികളഎ എങ്ങനെയാണ് പരിചയപ്പെട്ടത് എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു, കുട്ടികൾക്ക് മദ്യവും മയക്കുമരുന്നും നല്‍കിയതിന് മറ്റൊരു കേസും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. വാഹനം അലക്ഷ്യമായി ഓടിച്ചു എന്നതാണ് അമാലിയയ്ക്ക് എതിരെയുളള മറ്റൊരു കുറ്റം. മറ്റു കുട്ടികളെയും പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |