SignIn
Kerala Kaumudi Online
Sunday, 15 March 2026 4.49 AM IST

എയർ ഗണ്ണുമായി രോഗി ആശുപത്രിയിൽ; ജീവനക്കാർക്കുനേരെ തോക്കുചൂണ്ടി ഭീഷണി

Increase Font Size Decrease Font Size Print Page
linu-thomas

പത്തനംതിട്ട: എയർ ഗണ്ണുമായി രോഗി ആശുപത്രിയിൽ. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് ഇന്നുരാവിലെയായിരുന്നു സംഭവം. ലിനു തോമസ് (38) എന്നയാളാണ് ആശുപത്രിയിൽ തോക്കുമായെത്തി പരാക്രമം കാട്ടിയത്.

ആശുപത്രിയിലെ നഴ്‌സ് റൂമിലെത്തിയ ലിനു ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. തുടർന്ന് ജീവനക്കാരോട് കയർത്തതിനുശേഷം ഇതിവിടെ ഇരിക്കട്ടെ എന്നുപറഞ്ഞ് തോക്ക് മേശമേൽ വച്ചു. ഇതിനിടെ ജീവനക്കാർ മെഡിക്കൽ ഓഫീസറെ ഉൾപ്പെടെയുള്ളവരെ വിവരമറിയിച്ചു. പിന്നാലെ മെഡിക്കൽ ഓഫീസറും കൂടുതൽ ജീവനക്കാരുമെത്തിയപ്പോൾ ഇയാൾ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങുകയും വാഹനമെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.

ജീവനക്കാരുടെ പരാതിയിൽ കുന്നന്താനം സ്വദേശിയായ ലിനുവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള ലിനുവിന് മാനസിക പ്രശ്നമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്. താൻ ഡോക്‌ടറാണെന്നും ചികിത്സാ ഉപകരണങ്ങൾ ഉണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കസ്റ്റഡിയിലെടുത്ത ലിനുവിന്റെ അറസ്റ്റ് താമസിയാതെ രേഖപ്പെടുത്തുമെന്നും വിവരമുണ്ട്.

TAGS: LINU THOMAS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.