SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.39 PM IST

പാവണ്ടൂരിൽ ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

Increase Font Size Decrease Font Size Print Page
photo
അഭിജിത്ത്

കാക്കൂർ: പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ ഷോക്കേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പാവണ്ടൂർ മഞ്ചപ്പാറക്കൽ അഭിജിത്ത് (17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിനു സമീപത്തായുള്ള ഭാഗത്ത് കഴുകുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേൽക്കുന്നത്. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസി കാണുകയായിരുന്നു. അപ്പോൾ ആ ഭാഗത്തെല്ലാം വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഉടൻ അഭിജിത്തിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അഭിജിത്ത് മഞ്ചപ്പാറക്കൽ ചാത്തുവിന്റെയും, ഷിജിയുടെയും മകനാണ്. അഭിഷേക് സഹോദരനാണ്.

TAGS: OBIT, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY