
തലക്കോട്ടുകര: വിദ്യാർത്ഥി സംരംഭകരെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി വിദ്യ ഇൻക്യുബേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. വിദ്യ പ്രിൻസിപ്പൽ ഡോ. സി.സുനിത, വിദ്യ സ്റ്റാർട്ടപ്പ് മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സി.ഇ.ഒമാരുമായി പ്രിൻസിപ്പൽ സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. സംരംഭക വികസനം, സാങ്കേതിക പിന്തുണ, മെന്റർഷിപ്പ് തുടങ്ങിയ മേഖലകളിൽ സമഗ്ര സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. വി.ഐ.സി.ടി ചെയർമാൻ എം.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ധാരണാപത്രം ഔപചാരികമായി ചീഫ് പാട്രൺ പി.കെ.അശോകൻ, വിദ്യ അക്കാഡമിക് ഡയറക്ടർ ഡോ. പി.ആർ.ഷാലിജ് എന്നിവർ ഒപ്പുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
