
കയ്പമംഗലം: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥിനികൾക്ക് ഒരു ലക്ഷം സാനിറ്ററി നാപ്കിൻ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. വിദ്യാർത്ഥിനുകളുടെ ആരോഗ്യ സാക്ഷരത, തൊഴിൽ നൈപുണി ബോധവത്കരണ പരിപാടികളുടെ ഭാഗമായുള്ള പദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിൽ മുൻമന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം.ബാലകൃഷ്ണൻ, പ്രിൻസിപ്പാൾ പി.കെ.ശ്രീജിഷ്, കെ.എസ്.കിരൺ, എ.വി.പ്രദീപ് ലാൽ, വി.ബി.സജിത്ത്, എം.എ.സാദിഖ്, കെ.ജി.ബാബുരാജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
