SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

വിവാദ പുസ്‌തകത്തിന്റെ പകർപ്പുമായി രാഹുൽ

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ ലോക്‌സഭയിലെ തർക്കത്തിന് വഴി തെളിച്ച മുൻ കരസേനാ മേധാവി ജനറൽ നരാവനെയുടെ വിവാദ പുസ്‌തകത്തിന്റെ പകർപ്പുമായാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയത്. ഈ പുസ്‌തകം നിലവിലില്ലെന്ന് സർക്കാരിന് എങ്ങനെ പറയാനാകുമെന്ന് പാർലമെന്റ് വളപ്പിൽ മാദ്ധ്യമ പ്രവർത്തകരെ കാണിച്ചുകൊണ്ട് രാഹുൽ ചോദിച്ചു. ഇന്ത്യയിലെ പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത പുസ്തകം പ്രധാനമന്ത്രി സഭയിൽ വന്നാൽ കൈമാറുമെന്ന് രാഹുൽ പറഞ്ഞു. ഈ പുസ്തകം നിലവിലില്ലെന്ന് അവർ പറയുന്നു. ഇന്ത്യയിലെ എല്ലാ ചെറുപ്പക്കാരും ഈ പുസ്തകം നിലവിലുണ്ടെന്ന് അറിയണം. ലഡാക്കിനെക്കുറിച്ച് പുസ്‌തകത്തിൽ ജനറൽ നരാവനെ വിശദമാക്കുന്നുണ്ട്. പുസ്‌തകത്തിൽ നിന്നുള്ള വസ്‌തുതകൾ ഉദ്ധരിക്കാൻ ശ്രമിച്ചപ്പോഴാണ് സർക്കാർ തന്നെ തടഞ്ഞതെന്നും രാഹുൽ കൂട്ടിച്ചേർത്തു. പുസ്‌തകം ഇന്ത്യയിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ പ്രസ്താവന തടഞ്ഞുകൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പറഞ്ഞത്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY