
കട്ടപ്പന: ചപ്പാത്ത് -ശാന്തിപ്പാലം റോഡ് നിർമാണത്തിൽ അപാകതയുള്ളതായി പരാതി. നിർമാണത്തിലെ ക്രമക്കേടിനെതിരെ നാട്ടുകാർ വാഴവെച്ച് പ്രതിഷേധിച്ചു. അന്തരിച്ച വാഴൂർ സോമൻ എം.എൽ.എയാണ് വർഷങ്ങളായി തകർന്ന് കിടന്നിരുന്ന റോഡ് നവീകരിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചത്. എന്നാൽ കരാറുകാരൻ നിർമാണം പൂർത്തിയാക്കാതെ നിർത്തിയതായി ആക്ഷേപമുണ്ട്.2.5 കിലോമീറ്റർ ഐറിഷ് ഓടയാണ് എസ്റ്റിമേറ്റിലുള്ളതെങ്കിലും 1 കിലോമീറ്റർ മാത്രമാണ് നിർമാണം നടന്നിട്ടുള്ളത്. സിമന്റ്പാലത്ത് റോഡ് കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുമില്ല. മെറ്റലും മറ്റും റോഡിൽ നിരന്ന് കിടക്കുകയാണ്. പണി പൂർത്തിയാകും മുമ്പ് യന്ത്രങ്ങളെല്ലാം തിരികെ കൊണ്ടുപോയ കരാറുകാരന് ബില്ല് മാറിനൽകരുതെന്ന് ആവശ്യപ്പെട്ട് അഴിമതിക്കെതിരെ നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |