SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.56 PM IST

നാല്പതുകളിലെ പ്രണയം പ്രദർശനത്തിന്

Increase Font Size Decrease Font Size Print Page
ss

നടനും മാധ്യമ പ്രവർത്തകനുമായ രമേശ് എസ്. മകയിരം തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന നാല്പതുകളിലെ പ്രണയം ഫെബ്രുവരി 13ന് പ്രദർശനത്തിന് . മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പ്രസാധകനുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ചിത്രത്തിന്റെ പശ്ചാത്തലം . പ്രണയത്തിനൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുണ്ട്.ആശ വാസുദേവൻ നായർ , ജെറി ജോൺ , കുടശ്ശനാട്‌ കനകം ,ശ്രീദേവി ഉണ്ണി , മഴ രമേശ് , ഗിരിധർ കൃഷ്ണ ,ക്ഷമ ,മെർലിൻ , പാർഥിപ്, ഷഹനാസ്, ധന്യ എന്നിവരാണ് പ്രധാന താരങ്ങൾ. മഴ ഫിലിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം എസ്. ജയൻദാസ് , ഗാനങ്ങൾ -രമേശ് എസ് മകയിരം , ആശ വാസുദേവൻ നായർ. സംഗീതം -ഗിരീഷ് നാരായൺ.

ഷഹബാസ് അമൻ ,നിത്യ മാമൻ , ഗിരീഷ് നാരായൺ ,അന്നപൂർണ പ്രദീപ് , അമൃത ജയകുമാർ ,കാഞ്ചന ശ്രീറാം ,ഐശ്വര്യ മോഹൻ ,ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ. എഡിറ്റർ- ലിനോയ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ -എൽദോ സെൽവരാജ് പി .ആർ .ഒ - എ.എസ്. ദിനേശ്, മനു ശിവൻ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.