തൊടുപുഴ : ആയുർവേദ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന നാഗാർജുന ആയുർവേദ, സംസ്ഥാനത്തെ ആയുർവേദ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 'നാഗാർജുന മെറിറ്റ് അവാർഡ്'വിതരണം ചൊവ്വാഴ്ച നടക്കും.. കേരള ആരോഗ്യ സർവകലാശാല നടത്തുന്ന ബി.എ.എം.എസ് പരീക്ഷയിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്കാണ്
50,000 മുതൽ 25,000 രൂപ വരെയുള്ള ക്യാഷ് അവാർഡും മെമെന്റോയും, പ്രശസ്തിപത്രവും നൽകുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിൽ നടത്തുന്ന ചടങ്ങിൽ കേരള ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ അവാർഡ് വിതരണം നിർവഹിക്കും. ആരോഗ്യ സർവകലാശാല
റജിസ്ട്രാർ പ്രൊഫ. എസ്. ഗോപകുമാർ പ്രത്യേകാതിഥിയായിരിക്കും. തിരുവനന്തപുരം പങ്കജകസ്തൂരി ആയുർവേദ
മെഡിക്കൽ കോളേജിലെ ഡോ. ദേവിക യു. ഐ., പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ. ആൻവി റേയ്ച്ചൽ ഷിബു, കൊല്ലം എസ്. എൻ. ആയുർവേദ മെഡിക്കൽ കോളേജിലെ ഡോ. ആർഷ ജെ. യു. എന്നിവരാണ് ഒന്ന്, രണ്ട്, മൂന്ന് റാങ്കിനുള്ള അവാർഡുകൾക്ക് അർഹരായത്.അവാർഡ് വിതരണ ചടങ്ങിന് ശേഷം, വിദ്യാർത്ഥികൾക്കായി
നാഗാർജുന ആയുർവേദ ഒരുക്കുന്ന പ്രത്യേക അക്കാഡമിക് സെഷനിൽ കേരള ആരോഗ്യ സർവകലാശാല റജിസ്ട്രാർ
പ്രൊഫ. എസ്. ഗോപകുമാറിന്റെ ക്ലാസ്സും ഉണ്ടായിരിക്കും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |