
കൊല്ലം:കുമാരനാശാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോവലിസ്റ്റ് കെ.സുരേന്ദ്രൻ സ്മാരക പുരസ്‌കാരം കണ്ണൂർ പയ്യന്നൂർ സ്വദേശിയായ എം.വി.ജനാർദ്ദനന്റെ 'പെരുമലയൻ' എന്ന നോവലിന് ലഭിച്ചു.11,111 രൂപയും ശില്‌പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.22ന് ഉച്ചയ്ക്ക് 2ന് കൊല്ലം പ്രസ്സ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ,കൊല്ലം മേയർ എ.കെ.ഹഫീസ് എന്നിവർ പങ്കെടുക്കും.ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
