
ഇന്ത്യ Vs ഇംഗ്ളണ്ട്
1 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും
ഹരാരേ : അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ ഇന്ന് ഇംഗ്ളണ്ടിനെ നേരിടും, കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ അത്ഭുതം വൈഭവ് സൂര്യവംശി, മലയാളി ഓപ്പണർ ആരോൺ ജോർജ്, നായകൻ ആയുഷ് മാത്രേ, വിയാൻ മൽഹോത്ര,അഭിഗ്യാൻ കുണ്ഡു തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാരാണ് ഇന്ത്യയുടെ കരുത്ത്.ബൗളിംഗിൽ അംബരീഷ്. ദീപേഷ് ദേവേന്ദ്രൻ, കനിഷ്ക് ചൗഹാൻ തുടങ്ങിയവർ അണിനിരക്കുന്നു.
ഫൈനൽ ഫാക്ട്സ്
അഞ്ച് തവണ അണ്ടർ 19 ലോകകപ്പ് നേടുകയും നാലു തവണ റണ്ണേഴ്സ് അപ്പാവുകയും ചെയ്ത ടീമാണ് ഇന്ത്യ.
2000,2008,2012, 2018,2022 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ജേതാക്കളായത്.
2024ൽ നടന്ന കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയോട് ഫൈനലിൽ തോറ്റ് ഇന്ത്യ റണ്ണേഴ്സ് അപ്പാവുകയായിരുന്നു.
ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് നേടിയ ടീം ഇന്ത്യയാണ്. രണ്ടാം സ്ഥാനം ഓസ്ട്രേലിയയ്ക്ക് (4).
1998ൽ മാത്രമാണ് ഇംഗ്ളണ്ടിന് കിരീടം നേടാൻ കഴിഞ്ഞിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |