SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.46 PM IST

നിവേദിത ദുബെ എയർപോർട്ട് അതോറിട്ടിയിലെ വനിതാ അംഗം

Increase Font Size Decrease Font Size Print Page
nivedita

ന്യൂഡൽഹി: എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ ബോ‌ർഡ് ഓഫ് ഡയറക്‌ടേഴ്സിലെ ആദ്യ വനിതാ അംഗമായി നിവേദിത ദുബെ ചുമതലയേറ്റു. ഇന്ത്യൻ വ്യോമയാന മേഖലയ്‌ക്കിത് ചരിത്ര നിമിഷമാണ്. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിനിയാണ്. മെ‌ംബർ (ഹ്യൂമൻ റിസോഴ്സസ്) എന്ന പദവിയിലാണ് നിയമിതയായത്. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന പദവിയാണിത്. പ്രയാഗ്‌‌രാജ് സെന്റ് മേരീസ് കോൺവെന്റ് സ്‌കൂൾ, അലഹബാദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു പഠനം. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയിൽ 1995ൽ ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ എയർപോ‌ർട്ട് മാനേജ‌ർ ആയിട്ടാണ് കരിയറിന്റെ തുടക്കം. അവിടെ മികച്ച പ്രകടനം കാഴ്ചവച്ചു. 2023ൽ ഈസ്റ്റേൺ റീജിയനൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പദവിയിലെത്തുന്ന ആദ്യ വനിതയായി. കിഴക്കൻ മേഖലയിലെ വിമാനത്താവളങ്ങൾ ലാഭകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.