SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.01 PM IST

നിർമ്മാണം നടക്കുന്ന റോഡിലെ കുഴിയിൽ വീണു; യുവാവിന് ദാരുണാന്ത്യം

Increase Font Size Decrease Font Size Print Page
kamal

ന്യൂഡൽഹി: നിർമ്മാണം നടക്കുന്ന റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഡൽഹിയിലെ ജനക്‌‌പുരിയിലാണ് സംഭവം. ജല ബോർഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡിൽ എടുത്ത കുഴിയിലേക്കാണ് ബൈക്ക് മറിഞ്ഞത്. 27കാരനായ കമലാണ് മരിച്ചത്. ഹെൽമെറ്റും റൈഡിംഗ് ജാക്കറ്റും ഉൾപ്പെടെയുള്ള സുരക്ഷാ കവചങ്ങൾ ധരിച്ചിരുന്നെങ്കിലും യുവാവ് മരിക്കുകയായിരുന്നു.

ജനക്‌‌പുരി ജില്ലാ സെന്ററിന് സമീപം നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിച്ച വലിയ കുഴിയിലേക്കാണ് കമലിന്റെ അപ്പാച്ചെ ബൈക്ക് മറിഞ്ഞത്. രാത്രി മുഴുവൻ യുവാവ് കുഴിക്കുള്ളിൽ കിടന്നതായാണ് സൂചന. അപകടത്തൽപ്പെട്ട് യുവാവ് കുഴിയിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവാവ് ജനക്പുരിയിലുണ്ടെന്ന് കുടുംബത്തെ അറിയിച്ചതിന് പിന്നാലെ ഫോണിൽ കിട്ടാതാവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുടംബം പൊലീസിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മണിക്കൂറുകൾക്ക് ശേഷം കുഴിക്കുള്ളിൽ നിന്ന് കമലിന്റെ മൃദേഹം കണ്ടെത്തിയത്.


കഴിഞ്ഞമാസം 16ന് നോയിഡയിലെ സെക്ടർ 150ൽ കാർ കുഴിയിൽ വീണ് യുവരാജ് മേഹ്ത്ത എന്ന സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് സമാനമായ മറ്റൊരു ദുരന്തം കൂടി രാജ്യതലസ്ഥാനത്ത് അരങ്ങേറുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT, NEWDELHI, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.