SignIn
Kerala Kaumudi Online
Sunday, 10 May 2026 8.44 AM IST

'രണ്ടുമൂന്ന് ദിവസം കൂടി ആശുപത്രിയിൽ കഴിയണം'; തന്റെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി പേളി മാണി

Increase Font Size Decrease Font Size Print Page
pearle-maaney

തന്റെ ആരോഗ്യനിലയെക്കുറിച്ച് വെളിപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. അടുത്തിടെ ആശുപത്രിയിൽ കിടക്കുന്ന പേളി മാണിയുടെ ചില വീഡിയോകൾ പുറത്തുവന്നിരുന്നു. പിന്നാലെ നിരവധിപേർ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചിരുന്നു. തുടർന്നാണ് പേളി മാണി തന്റെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ പങ്കുവച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്.

വയറിൽ ഇൻഫക്ഷനായതാണെന്നും രണ്ടുമൂന്ന് ദിവസം കൂടി കഴിഞ്ഞാൽ മാത്രമെ ആശുപത്രി വിടാൻ കഴിയൂവെന്നും പേളി പറയുന്നു. അസഹനീയമായ വേദന കാരണമാണ് ആശുപത്രിയിൽ ചികിത്സ തേടിയതെന്നും ഇപ്പോൾ സുഖം പ്രാപിച്ചെന്നും താരം വ്യക്തമാക്കി.

'എനിക്ക് ഒരുപാട് മെസേജുകൾ വരുന്നുണ്ട്. ഇത്രയധികം മെസേജുകൾ ഇതിന് മുൻപ് എനിക്ക് വന്നത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേർ, ഞാൻ ഓക്കെയാണോ, എന്താണ് സംഭവിച്ചത് എന്നൊക്കൊചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകൾ കണ്ടപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി. എന്നെക്കുറിച്ച് തിരക്കി ഒരുപാട് മെസേജുകൾ വരുന്നത് കണ്ടപ്പോൾ ഒരുപാട് സ്നേഹം തോന്നി.

എനിക്ക് തീരെ സുഖമില്ല. വയറിൽ ഇൻഫക്ഷൻ വന്നതാണ്. ഞാൻ കഴിച്ച ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. എന്റെ ആരോഗ്യം മെച്ചപ്പെടുമ്പോൾ അവർ എന്നെ ഡിസ്ചാർജ് ചെയ്യുമായിരിക്കും. ശേഷം കുറച്ച് ദിവസം കൂടി റെസ്റ്റ് എടുത്താൽ ഞാൻ ഓക്കെയാകും'- പേളി പറഞ്ഞു.

TAGS: PEARLE MAANEY, VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.