SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

താലപ്പൊലി ആഘോഷിച്ചു

Increase Font Size Decrease Font Size Print Page
news-photo

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിക്ക് ഗുരുവായൂർ ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു. രാവിലെ മൂന്നിന് നിർമ്മാല്യത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് അഭിഷേകം, അലങ്കാരം, കേളി എന്നിവയുണ്ടായി. ഉച്ചയ്ക്ക് ഭഗവതിയുടെ എഴുന്നള്ളിപ്പിന് കുനിശ്ശേരി അനിയൻ മാരാർ, കല്ലേകുളങ്ങര കൃഷ്ണവാര്യർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി. കിഴക്കേ നടപ്പുരയിൽ നിറപറയൊരുക്കി ഭക്തർ എതിരേറ്റു. തുടർന്ന് നാദസ്വരത്തിന്റെ അകമ്പടിയിൽ കുളപ്രദക്ഷിണമായി ഭഗവതിയെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. വൈകീട്ട് ദീപാരാധന, ദീപാലങ്കാരം, കേളി, തൃപ്രങ്ങോട് പരമേശ്വരൻ മാരാർ അവതരിപ്പിച്ച തായമ്പക എന്നിവയും ഉണ്ടായി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY