SignIn
Kerala Kaumudi Online
Saturday, 07 February 2026 11.55 PM IST

ജയിംസ് വളപ്പിലയ്‌ക്ക് മൾട്ടിപ്പിൾ ചാമ്പ്യൻ ട്രോഫി

Increase Font Size Decrease Font Size Print Page
lions

കൊച്ചി: കഴിഞ്ഞ ലയണിസ്റ്റിക് വർഷത്തിൽ(2024-25) രണ്ടായിരത്തിലധികം പുതിയ അംഗങ്ങളെ ചേർത്തതിനും 25 ക്ലബ്ബുകളുടെ രൂപീകരണത്തിനുമുള്ള മൾട്ടിപ്പിൾ ചാമ്പ്യൻഷിപ്പ് ട്രോഫി ലയൺസ് ഡിസ്ട്രിക്ട് 318ഡിയുടെ ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പിലയ്‌ക്ക് ഇന്റർനാഷണൽ പ്രസിഡന്റ് എ.പി. സിംഗ് സമ്മാനിച്ചു. സമസ്തമേഖലകളിലെയും പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. അംഗത്വത്തിലും പുതിയ ക്ലബ്ബുകളിലും ലോകത്തിൽ നാലാം സ്ഥാനവും ആഗോളതലത്തിൽ സേവനരംഗത്ത് ഒന്നാം സ്ഥാനവും നേടി. വയനാട് ചൂരൽമലയിൽ ലയൺസ് ഹോസ്‌പിറ്റലിന്റെ നിർമ്മാണത്തിനായി ലയൺസ് ഇന്റർനാഷണൽ ഫൗണ്ടേഷനിലേക്ക് രണ്ട് കോടി രൂപ സ്വരൂപിച്ചു. കൊച്ചിയിൽ നടന്ന മൾട്ടിപ്പിളിന്റെ മെഗാ ഇൻഡക്ഷൻ ചടങ്ങിലാണ് ആദരം. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ രാജൻ നമ്പൂതിരി ചടങ്ങിൽ അദ്ധ്യക്ഷനായി.

മുൻകാല ഇന്റർനാഷണൽ ഡയറക്ടർമാരായ വി.പി. നന്ദകുമാർ, മുരുകൻ, വംശിധർ ബാബു, ഗ്ലോബൽ ആക്ഷൻ ടീം ഏരിയ ലീഡർ അഡ്വ. വാമനകുമാർ, എൽ.സി.ഐ.എഫ് ഗ്ലോബൽ കോർഡിനേറ്റർ അമർനാഥ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.