
വാഷിംഗ്ടൺ : ലൈംഗിക കുറ്റവാളി ജെഫ്ര എപ്സ്റ്റീനുമായി ഇന്ത്യൻ വ്യവസായി അനിൽ അംബാനി നടത്തിയ സംഭാഷണങ്ങൾ പുറത്തുവന്നു. 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ രേഖകളാണ് പുറത്തുവന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാൻ കടത്തിയ കേസിൽ എപ്‌സ്റ്രീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണം നടന്നത്. ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചതെന്ന് യുഎസ് നിയമമന്ത്രാലയം പുറത്തുവിട്ട രേഖകളിൽ പറയുന്നു. നേരിട്ടു കാണാനും അനിലും എപ്സ്റ്രിനും തീരുമാനിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു.
2017 മാർച്ച് 9ന് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിൽ നിങ്ങൾ ആരെയാണി നിർദ്ദേശിക്കുന്നത് എന്ന് അനിൽ അംബാനി എപ്സ്റ്രിനോട് ചോദിക്കുന്നുണ്ട്. നിങ്ങളുടെ സന്ദർശനം രസകരമാക്കാൻ ഒരു സ്വീഡിഷ് സുന്ദരിയെ ഞാൻ നിർദ്ദേശിക്കുന്നു എന്നായിരുന്നു എപ്സ്റ്റിന്റെ മറുപടി. എങ്കിൽ അത് അറേഞ്ച് ചെയ്യൂ എന്ന് അനിൽ അംബാനിയും മറുപടി നൽകി. ഫോണിലൂടെ നടത്തിയ ടെക്സ്റ്റ് മെസേജിലായിരുന്നു ഈ സംഭാഷണം.
ആ വർഷം അവസാനം പാരീസിൽ ഒത്തുചേരുന്നതിനെ കുറിച്ച് അവർ ചർച്ച ചെയ്തെങ്കിലും പരസ്പരം കാണാതെ പോയതായും പറയുന്നു. എന്നാൽ 2018 ജനുവരിയിൽ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ട്രംപിനെ കുറിച്ച് ഇരുവരും സംസാരിച്ചു. 2019 മേയിൽ ന്യൂയോർക്കിൽ എത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അംബാനി പറഞ്ഞപ്പോൾ, തന്നെ സന്ദർശിക്കാൻ എപ്സ്റ്റീൻ നിർദ്ദേശിച്ചു. മാൻഹട്ടനിലെ എപ്‌സ്റ്റിന്റെ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ കണ്ടതായി സഹായികൾ സ്ഥിരീകരിത്തെന്നും രേഖകളിൽ വ്യക്തമാക്കുന്നു. എന്നാൽ രേഖകളെ കുറിച്ച് അനിൽ അംബാനിയോ പ്രതിനിധികളോ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |