
കൊളംബോ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യമത്സരത്തിൽ നെതർലൻഡ്സിനെതിരെ ബാറ്റിംഗിനും ബൗളിംഗിലും മുന്നിട്ട് നിന്ന് പാകിസ്ഥാൻ. കൊളംബോയിൽ ആരംഭം കുറിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സിനെ 147 റൺസിന് പാകിസ്ഥാൻ ഓൾഔട്ടാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ ഇന്നിംഗ്സ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാന്റെ സ്കോർ 50 റൺസ് കടന്നു.
നെതർലൻഡ്സിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാൻ ബൗളർമാർ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. പ്രത്യേകിച്ച് പാകിസ്ഥാന്റെ സ്പിൻ നിരയാണ് ഡച്ച് മദ്ധ്യനിരയുടെ നട്ടെല്ലൊടിച്ചത്. നെതർലൻഡ്സിനായി 37 റൺസെടുത്ത ക്യാപ്ടൻ സ്‌കോട്ട് എഡ്വേർഡ്‌സാണ് ടീമിന്റെ ടോപ്പ് സ്കോറർ. ബാസ് ഡി ലീഡ് 30 റൺസ് നേടി മികച്ച പിന്തുണ നൽകിയെങ്കിലും മറ്റ് ബാറ്റർമാർക്ക് തിളങ്ങാനായില്ല. പാക് ബൗളർമാർ എറിഞ്ഞ് വീഴ്ത്തിയതോടെ നെതർലൻഡ്സ് സ്കോർ 147-ൽ ഒതുങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |