SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.05 PM IST

ആഗോള വൈഭവം

Increase Font Size Decrease Font Size Print Page
u119-cricket

അത്ഭുതമായി വൈഭവ് സൂര്യവംശി,

ആറാം അണ്ടർ 19 ലോകകപ്പുമായി ഇന്ത്യ

ഹരാരേ : പ്ളേയർ ഒഫ് ദ ടൂർണമെന്റും ഫൈനലിലെ പ്ളേയർ ഒഫ് ദ മാച്ചുമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം വൈഭവ് സൂര്യവംശിയെന്ന 14 വയസുകാരന്റെ അസാദ്ധ്യ പ്രകടനമാണ് അണ്ടർ 19 ലോകകപ്പിലെ ഇന്ത്യൻ കിരീടാരോഹണത്തിന് വഴിമരുന്നിട്ടത്.

ഏഴുമത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം വൈഭവ് സൂര്യവംശി നേടിയത് 439 റൺസാണ്. ടൂർണമെന്റിലെ റൺവേട്ടയിൽ ഒന്നാമനാണ് ഇനിയും 15 വയസ് തികഞ്ഞിട്ടില്ലാത്ത ഈ ഇന്ത്യൻ താരം.

അമേരിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ രണ്ട് റൺസിന് പുറത്തായെങ്കിലും അടുത്ത മത്സരത്തിൽ ബംഗ്ളാദേശിനെതിരെ 67 പന്തിൽ 72 റൺസ് നേ‌‌ടി ആദ്യ അർദ്ധസെഞ്ച്വറി കുറിച്ചു. തുടർന്ന് ന്യൂസിലാൻഡിന് എതിരെ 40 റൺസ്. സിംബാബ്‌വേയ്ക്ക് എതിരെ അടുത്ത അർദ്ധസെഞ്ച്വറി(52). പാകിസ്ഥാനെതിരെ 30 റൺസെ‌ടുത്ത് മടങ്ങി. അഫ്ഗാനിസ്ഥാനെതിരായ സെമിയിൽ വീണ്ടും വൈഭവിന്റെ ബാറ്റ് അർദ്ധസെഞ്ച്വറിയുമായി തിളങ്ങി. 33 പന്തുകളിൽ നേടിയത് 68 റൺസ്. ഏറ്റവും മികച്ച പ്രകടനം പുറത്തെ‌ടുത്തത് ഫൈനലിലാണ്. 80 പന്തുകളിൽ 15 വീതം ഫോറും സിക്സുമടക്കമാണ് 175 റസ് നേടിയത്.

30

സിക്സുകളാണ് ഈ ലോകകപ്പിൽ ആകെ വൈഭവ് പറത്തിയത്. 41 ബൗണ്ടറികളും പായിച്ചു. ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം വൈഭവ് തന്നെ.

259

പന്തുകൾ നേരിട്ടാണ് വൈഭവ് 439 റൺസടിച്ചുകൂട്ടിയത്. 169.49 ആണ് സ്ട്രൈക്ക് റേറ്റ്. ടൂർണമെന്റിലെ തന്നെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ്.

175

യൂത്ത് ഏകദിനങ്ങളിൽ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് വൈഭവിന്റേത്. അണ്ടർ 19 ഐ.സി.സി ടൂർണമെന്റുകളിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ.

15

യൂത്ത് ഏകദിനത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ സ്വന്തം റെക്കാഡ് (14) ഇന്നലെ വൈഭവ് തിരുത്തിയെഴുതി.

32 പന്തുകളിൽ 50 കടന്ന വൈഭവ് സെഞ്ച്വറി തികച്ചത് 55-ാമത്തെ പന്തിൽ.150ലെത്താൻ വേണ്ടിവന്നത് 71 പന്തുകൾ.യൂത്ത് ഏകദിനത്തിലെ ഏറ്റവും വേഗതയാർന്ന 150 റൺസ്.

150

റൺസ് ഇന്നലെ വൈഭവ് സിക്സുകളിൽ നിന്നും ഫോറുകളിൽ നിന്നും മാത്രമായി വൈഭവ് നേടിയെ‌ടുത്തു.

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY