
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ വാർഷിക ദിനമായ ഇന്നലെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ചരിത്രത്തിൽ ഇന്നുവരെ മറ്റൊരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ട് ആക്രമിച്ചിട്ടില്ല. എന്നാൽ പ്രശ്നക്കാരായ ഒരു അയൽരാജ്യം വീണ്ടും കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ പിന്നെ 'ഡോട്ട്, ഡോട്ട്, ഡോട്ട് ' (...) ! പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ നമ്മുടെ സൈന്യം ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം - ജർമ്മനിയിലെ ബെർലിനിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പ്രകോപനങ്ങളുണ്ടായാൽ ഇന്ത്യയുടെ പ്രതികരണം തികച്ചും പ്രവചനാതീതവും കഠിനവുമായിരിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. കൊൽക്കത്തയെ ആക്രമിക്കുമെന്ന പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണത്തിന് പരോക്ഷമായി മറുപടി നൽകുകയായിരുന്നു രാജ്നാഥ് സിംഗ്. ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പ്രതികരണം ഇന്ന് ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |