ബ്ലോക് ബസ്റ്റർ ചിത്രം ‘പ്രേമലു’ വിന്റെ സീക്വൽ പ്രേമലു 2 ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. നസ്ലിൻ, മമിത ബൈജു എന്നിവർ നായകനും നായികയുമായി എത്തിയ പ്രേമലുവിന്റെ രണ്ടാം ഭാഗമായാണ് പ്രേമലു 2പ്ലാൻ ചെയ്തത് . പ്രേമലു വൈകുന്നതിന് പിന്നിൽ ചില സാങ്കേതിക കാരണങ്ങൾ ഉണ്ടെന്ന് 2025 മധ്യത്തിൽ ചിത്രത്തിന്റെ സഹനിർമ്മാതാവും സംവിധായകനും നടനുമായ ദിലീഷ് പോത്തൻ വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ 2025 ആദ്യ പകുതിയിൽ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച് ക്രിസ്മസ് റിലീസ് ലക്ഷ്യമിട്ടായിരുന്നു പദ്ധതി . എന്നാൽ തുടർച്ചയായ ആശയക്കുഴപ്പങ്ങൾ കാരണം 2025ൽ ചിത്രീകരണം ആരംഭിക്കാനായില്ല.
ഏകദേശം 8–10 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ‘പ്രേമലു’വിനെ അപേക്ഷിച്ച്, സീക്വൽ വലിയ ബഡ്ജറ്റിലാണ് ഒരുക്കാനിരുന്ന തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിപുലമായ പ്രീ-പ്രൊഡക്ഷൻ ആവശ്യമായിരുന്നു എന്നതാണ്പ്രേ മലു 2 വൈകാൻ ആദ്യഘട്ടത്തിൽ പറഞ്ഞ പ്രധാന കാരണം. യു.കെ ആയിരുന്നു പ്രധാന ലൊക്കേഷൻ,
പിന്നീട് പരിഷ്കരിച്ച ഷെഡ്യൂൾ പ്രകാരം, ഈ വർഷം ആദ്യ പകുതിയിൽ ചിത്രീകരണം ആരംഭിച്ച് അടുത്ത വർഷം ആരംഭത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഇതും നടന്നില്ല .രണ്ടാം ഭാഗത്തിൽ നസ്ലിനെ അതിഥി താരമാക്കി മാത്യു തോമസിനെ നായകനാക്കാനുള്ള അണിയറ പ്രവർത്തകരുടെ നീക്കം അഭിപ്രായ വ്യത്യാസത്തിന് തുടക്കമിട്ടതെന്നാണ് വിവരം.
നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ പ്രേമലു’വിന്റെ സംവിധായകൻ ഗിരീഷ് എ.ഡി ‘ ബത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം സംവിധാനം ചെയ്യുകയാണ്. ‘പ്രേമലു’ നിർമ്മിച്ച ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ചാലക്കുടിയിൽ പുരോഗമിക്കുന്നു. ഒാണം റിലീസാണ്. അതേസമയം
2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത പ്രേമലു മലയാള സിനിമയിൽ ട്രെൻഡ് സെറ്ററായി മാറുകയും ആഗോളതലത്തിൽ 100 കോടി രൂപയ്ക്കുമുകളിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലും ആന് ധ്രയിലും വൻ വിജയം നേടി.