SignIn
Kerala Kaumudi Online
Tuesday, 21 April 2026 8.27 PM IST

സ്റ്റാലിൻ വാക്ക് പാലിച്ചു; ചെന്നൈയിൽ മാർക്സിന്റെ പ്രതിമ ഉയർന്നു

Increase Font Size Decrease Font Size Print Page
ss

ചെന്നൈ: കമ്മ്യൂണിസ്റ്റ്- മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രജ്ഞൻ കാൾ മാർക്സിന്റെ പൂർണകായ പ്രതിമ ചെന്നൈ എഗ്മോറിലെ ഗവ. മ്യൂസിയത്തിനു മുന്നിൽ തമിഴ്നാട് സർക്കാർ സ്ഥാപിച്ചു.ഇന്നലെ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രതിമ അനാവാരണം ചെയ്തു. മാർക്സിന്റെ ജീവിതത്തെയും ആശയങ്ങളെയും കുറിച്ചുള്ള ഒരു പ്രദർശനവുമുണ്ടായിരുന്നു.ഇന്ത്യയിലെ ഒരു പ്രധാന മഹാനഗരത്തിൽ മാർക്സിന്റെ പ്രതിമ സ്ഥാപിച്ചതിൽ സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃത്വം സർക്കാരിന് നന്ദി അറിയിച്ചു

ടി.ആർ.ബാലു എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യൻ, തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി (ടിഎൻസിസി) പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ,വി.സി.കെ നേതാവ് തോൽ. തിരുമാവളവൻ, എം.ഡി.എം.കെ മേധാവി വൈകോ, മുതിർന്ന സി.പി.എം നേതാവ് ജി. രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

കഴിഞ്ഞ വർഷം ഏപ്രിൽ 2 ന്, സംസ്ഥാന സർക്കാർ നഗരത്തിൽ കാൾ മാർക്സിന്റെ ഒരു പ്രതിമ സ്ഥാപിക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.