അങ്കമാലി: 2026-27 വർഷത്തെ പദ്ധതി രൂപീകരണത്തിനായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭയോഗം ചേർന്നു. ജില്ലാപഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷൈജോ പറമ്പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. മാർട്ടിൻ, പൗളി ബേബി, ജയ രാധാകൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ. അൽഫോൻസ ഡേവീസ്, അഹല്യ സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.വി. പോളച്ചൻ, ഗ്രേസി റാഫേൽ, ലതിക ശശികുമാർ, അംഗങ്ങളായ എം.സി. രഘു, സിജു ഈരാളി, അനിമോൾ ബേബി, പുഷ്‌കല തങ്കപ്പൻ, ലിംസി ബിജു, ലൗലി ബേബി സെബാസ്റ്റ്യൻ, സീന ദേവസിക്കുട്ടി, ജയ ഫ്രാൻസിസ്, കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ പഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |