തൃശൂർ: കെ.പി. ദാമോദരൻ രചിച്ച 'ജീവിതതാളം' കവിതാ സമാഹാരത്തെ നന്മ നിറഞ്ഞ സന്ദേശമുള്ള കവിതകളാണ് പ്രസക്തമാക്കുന്നതെന്ന് സി.പി. എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. വിപ്ലവവും ഭക്തിയും പ്രണയവുമെല്ലാം ഒരു പോലെ ഈ കവിതകളിൽ നിറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ജീവിതതാളം' കെ.പി.ശാന്തയ്ക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അനൂപ് ഡേവീസ് കാട അദ്ധ്യക്ഷനായി. കേരളകൗമുദി തൃശൂർ ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ പുസ്തകം പരിചയപ്പെടുത്തി.
എ.എൻ. സോമനാഥൻ പ്രസംഗിച്ചു. പാട്ടുരായ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. പങ്കജാക്ഷൻ സ്വാഗതവും കെ. പി. ദാമോദരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
