SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.51 PM IST

153 സ്‌കൂളുകൾക്ക് കൈറ്റിന്റെ ആധുനിക റോബോട്ടിക് കിറ്റുകൾ

Increase Font Size Decrease Font Size Print Page
kites

ആലപ്പുഴ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ദൗത്യത്തിലെ 'പ്രഗ്യാൻ' റോവറിനെ ഭൂമിയിലിരുന്ന് നിയന്ത്രിച്ച് വിവരങ്ങൾ ശേഖരിച്ചതിന് സമാനമായ സാങ്കേതിക വിദ്യകൾ സ്കൂൾ കുട്ടികൾക്കും വശമാക്കാൻ അവസരമൊരുക്കി ലിറ്റിൽ കൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ് ആലപ്പുഴ സെന്റ്.ജോസഫ് ഗേൾസ് ഹയർസെക്കനഡറി സ്കൂളിൽ തുടക്കമായി. ജില്ലയിലെ 153സ്കൂളുകൾക്കുള്ള അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണവും കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് ഓൺലൈൻ ആയി നിർവ്വഹിച്ചു. സബ് ജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 82കുട്ടികൾക്കാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ പ്രോഗ്രാമിങ്ങിന് പുറമെ ത്രിമാന അനിമേഷൻ മേഖലയിലും വിദഗ്ദ്ധ പരിശീലനം നൽകുന്നത്.

ഐ.എസ്.ആർ.ഒയും നാസയും ബഹിരാകാശ ദൗത്യങ്ങളിൽ റോവറുകളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അതേ സാങ്കേതിക തത്വങ്ങളാണ് ക്യാമ്പിലെ പ്രോഗ്രാമിംഗ് സെഷനുകളുടെ അടിസ്ഥാനം. കുറഞ്ഞ ബാൻഡ്‌വിഡ്‌ത്തിലും ഐ.ഒ.ടി ഉപകരണങ്ങൾ തമ്മിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് കുട്ടികൾ ഉപകരണങ്ങൾ തയ്യാറാക്കുന്നത്.

സ്കൂളുകളിലേക്ക് വിതരണം ചെയ്ത പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ അത്യാധുനിക സവിശേഷതകളോട് കൂടിയതാണ്. ഐ.ഒ.ടി സംവിധാനങ്ങൾ ഒരുക്കുന്നതിന് ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി 32 ഡെവലപ്മെന്റ് ബോർഡാണ് ഇതിലെ പ്രധാന ഘടകം.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY