കോഴിക്കോട്: ഗ്രാമാന്തരങ്ങളില്‍ വിരിയുന്ന യുവ കലാപ്രതിഭകളുടെ സൃഷ്ടികള്‍ നഗരത്തിലേക്ക് എത്തിക്കുന്ന 'ആര്‍ടോവ' ചിത്രപ്രദര്‍ശനം 10 മുതല്‍ 15 വരെ ലളിതകലാ അക്കാഡമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. കണ്ണൂര്‍ ഷാരോണ്‍ സ്‌കൂള്‍ ഒഫ് ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ആര്‍ടോവ'യില്‍ 12 ഓളം ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികളുടെ 100 ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 0ന് 11 മണിക്ക് ചിത്രകാരന്‍ മദനന്‍ ഉദ്ഘാടനം ചെയ്യും. ബാലചിത്രകാരനായ എഡ്വിന്‍ തോമസിന്റെ 20 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജലച്ചായം, അക്രിലിക്, ചാര്‍ക്കോള്‍, പെന്‍സില്‍ തുടങ്ങിയ മാദ്ധ്യമങ്ങളിലാണ് ചിത്രങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ ഷാജി മുതുകാട്, എബിന്‍ പോത്തേര, എഡ്വിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
